COLOURS OF HOPE – Art Exhibition

കലയിലൂടെ പ്രതീക്ഷയും സാമൂഹിക ഉത്തരവാദിത്വവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ‘Colours of Hope’ എന്ന പേരിൽ കഴിഞ്ഞ മാസം 9-ാം തീയതി വൈറ്റില വാട്ടർ മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച ഏകദിന ലൈവ് ആർട്ട് ക്യാമ്പിൽ പങ്കെടുത്ത 120-ഓളം കലാകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം എളംകുളത്തെ Prussian Blue Art Hub – Gaya Art Galleryയിൽ നടക്കുന്നു.
കേരള പോലീസിന്റെ ‘Operation Toofan – Narco Hunt’ എന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ കലാപ്രവർത്തനം സംഘടിപ്പിച്ചത്. വിവിധ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള കലാകാരന്മാർ ഒരുമിച്ച് അണിനിരന്ന്, തങ്ങളുടെ കലാസൃഷ്ടികളിലൂടെ പ്രതീക്ഷ, സമാധാനം, മാനവികത, ലഹരിവിരുദ്ധ സന്ദേശം എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.
വൈറ്റില വാട്ടർ മെട്രോ സ്റ്റേഷനിൽ നേരിട്ട് വരച്ച ഈ ചിത്രങ്ങൾ ഇപ്പോൾ ഒരേ വേദിയിൽ പ്രദർശിപ്പിക്കുന്നതിലൂടെ, ക്യാമ്പിന്റെ ഓർമ്മകളും കലാകാരന്മാരുടെ സർഗാത്മക പ്രതികരണങ്ങളും കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
പ്രദർശനത്തിന്റെ ഉദ്ഘാടനം
5 സെപ്റ്റംബർ, ശനിയാഴ്ച വൈകിട്ട് 4 മണിക്ക്
ബഹുമാനപ്പെട്ട ശ്രീമതി ഉമ തോമസ് MLA നിർവഹിക്കും.
ബഹുമാനപ്പെട്ട എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ശ്രീ. K J പീറ്റർ മുഖ്യ പ്രഭാഷണം നടത്തും
Venue:
Gaya Art Gallery, Prussian Blue Art Hub, Elamkulam, Kochi
കലാസ്നേഹികൾക്കും പൊതുജനങ്ങൾക്കും ഈ പ്രത്യേക പ്രദർശനത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം.

superadmin 
